കോപ്പിയടി വിവാദത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ജാഗ്രത കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. കോപ്പിയടി കണ്ടെത്തിയെങ്കിലും വിശദീകണം എഴുതിവാങ്ങിയില്ല. ഒരു മണിക്കൂറോളം ക്ലാസ് മുറിയില്‍ ഇരുത്തിയത് മാനസികമായി തളര്‍ത്തിയെന്നും എം.ജി സര്‍വകലാശാല നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ കണ്ടെത്തലുകളില്‍ പറയുന്നു.

