തിരുവനന്തപുരം: ക്വാറന്റയിന്‍ ലംഘിച്ച കളക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കോവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടര്‍ അനുപം മിശ്രയെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 18നാണ് ഇദ്ദേഹം വിദേശയാത്ര കഴിഞ്ഞെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ടാണ് അവധിയിലായിരുന്ന സബ് കലക്ടര്‍ വിദേശയാത്ര നടത്തിയത്. ഇത് മനസ്സിലാക്കിയ കലക്ടര്‍ ബി. അബ്ദുല്‍നാസര്‍ അദ്ദേഹത്തോടും ഗണ്‍മാനോടും ഡ്രൈവറോടും ഗൃഹനിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. നിർദേശത്തെ മറികടന്നാണ് കളക്ടർ കാൺപുരിലേക്ക് കടന്നത്.

