Wednesday, November 4, 2026

അഹങ്കാരിയായ ജോസ് കെ മാണി രണ്ടുമാസമായി, ബിജെപിയുടെ പിന്നാലെ;പി സി ജോർജ്

 രണ്ടു മാസമായി ബിജെപിയുടെ പുറകേ നടക്കുകയാണ് ജോസ്.കെ. മാണിയെന്ന് പി.സി. ജോർജ് എംഎൽഎ. അവിടെ കയറി എന്തെങ്കിലും സ്ഥാനം കിട്ടണമെന്നാണു ജോസ്.കെ. മാണിയുടെ ആഗ്രഹം. ഡൽഹിയിൽ പോയി ബിജെപി നേതാക്കളെ ജോസ് നേരത്തേ കണ്ടിരുന്നുവെന്നും ആ അഹങ്കാരം വച്ചാണ് യുഡിഎഫിൽ ഈ വഴക്കുണ്ടാക്കിയതെന്നും പി.സി. ജോർജ് ആരോപിച്ചു.

യുഡിഎഫിൽനിന്ന് ജോസ് കെ. മാണിയെ പുറത്താക്കിയ നടപടി നൂറു ശതമാനവും ശരിയാണ്. വൈകിയ വേളയിലെങ്കിലും കോൺഗ്രസ് നേതൃത്വത്തിനു വിവരമുണ്ടായതിൽ തനിക്കു സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിയുടെ മുഖ്യമന്ത്രി പദം വരെ തട്ടിത്തെറിപ്പിച്ചയാളാണ് ജോസ് കെ.മാണി. സ്വന്തം അപ്പനോടു പോലും നീതി പുലർത്താത്ത ആളെ യുഡിഎഫിൽനിന്ന് പുറത്താക്കിയതു നന്നായി.

Related Articles

Latest Articles