Friday, January 9, 2026

ആശങ്കയേറുന്നു ; തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ്‌

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശങ്കയേറ്റി കൊവിഡ് വ്യാപനം, ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും ഇടയിലും രോഗ വ്യാപനമുണ്ടായിട്ടുള്ളതായാണ് വിവരം. 14 രോഗികൾക്കും16 കൂട്ടിരിപ്പുകാർക്കും ആണ് രോഗം പിടിപെട്ടതായാണ് വിവരം.

കഴിഞ്ഞ ദിവസം തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥിതി രൂക്ഷമായിരുന്നു. ഡോക്ടർമാരടക്കം 20 പേർക്കാണ് രോഗം ബാധിച്ചത്. 150 ജീവനക്കാർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്.

Related Articles

Latest Articles