വാഷിംഗ്ടണ്‍ : കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സഹകരണത്തെ അഭിനന്ദിച്ച് അമേരിക്ക. ഇന്ത്യ നല്കിയ സഹകരണം മികച്ചതായിരുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
അത്യാവശ്യ മരുന്നുകള്‍ക്കുള്‍പ്പെടെ ഏര്‍പ്പെടുത്തിയ കയറ്റുമതി വിലക്ക് ഇന്ത്യ പിന്‍വലിച്ചത് തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തെന്ന് പോംപെയോ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയ, ജപ്പാന്, ന്യൂസിലന്‍ഡ്, ഉത്തരകൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായും അമേരിക്ക സഹകരിക്കുന്നുണ്ടെന്നും പോംപിയോ പറഞ്ഞു.

