ദുബായ്: കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്. ഏപ്രിൽ 23ന് ജോയ് അറക്കൽ ബിസിനസ് ബേയിലെ 14ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബുർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുള്ള ഖാദിം ബിൻ സൊറൗർ പറഞ്ഞതായി വിവിധ ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ ഒരു സ്ഥിരീകരണം ലഭിച്ചത്.
കെട്ടിടത്തിന് മുകളില് നിന്ന് താഴേക്ക് ചാടിയാണ് ജോയിയുടെ മരണം എന്ന് ദുബായ് പോലീസിന്റെ വാക്കുകള് അടിസ്ഥാനമാക്കി ഗള്ഫ് ന്യൂസ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നു.
എന്നാൽ മരണത്തിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ ഗൂഢാലോചനകൾ ഇല്ലായെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല് എന്നും റിപ്പോര്ട്ടുണ്ട്. ഇരുപത് വർഷത്തോളമായി യുഎഇ ആസ്ഥാനമായി ബിസിനസ് നടത്തുന്ന ജോയ് അറയ്ക്കൽ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ മാനേജിങ് ഡയറക്ടറായിരുന്നു.

