കൊച്ചി;- ഇന്ന് മുതൽ താൻ സ്വതന്ത്ര സംവിധായകൻ ആണെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് പെല്ലിശ്ശേരി പറഞ്ഞു. താൻ ഇഷ്ടമുള്ള പ്ലാറ്റ്ഫോമിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം ആഞ്ഞടിച്ചു .
സിനിമ ചിത്രീകരണം സംബന്ധിച്ച തർക്കത്തിനിടെ കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയുടെ പോസ്റ്റർ ലിജോ പുറത്തുവിട്ടിരുന്നു. എ എന്നാണ് സിനിമയുടെ പേര്. ജൂലായ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇതിനു പുറമേ, ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാടാ തടയാന്‍’ എന്ന ലിജോയുടെ ഫേസ്ബുക്ക് കുറിപ്പ് ഏറെ വിവാദമായിരുന്നു .
പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനെ സംബന്ധിച്ച് മലയാളി സിനിമയില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റും സിനിമാ പ്രഖ്യാപനവും എന്നത് ശ്രദ്ധേയമാണ് .

