Thursday, October 22, 2026

എയർ ഇന്ത്യ ഓഫീസുകൾ ജൂലായ് 20 മുതൽ പ്രവർത്തനം ആരംഭിക്കും; ഓഫീസുകളിൽ വരാത്തവർക്ക് ഹാജരില്ല; നിർദേശം

ന്യൂഡല്‍ഹി : ജൂലായ് 20 മുതല്‍ തങ്ങളുടെ എല്ലാ ഓഫീസുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ജൂലായ് 20 മുതൽ ഓഫീസുകളിൽ എത്താത്ത ജീവനക്കാർക്ക് ഹാജരില്ലെന്ന് എയർഇന്ത്യ അറിയിച്ചു. ഓഫീസില്‍ എത്താന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് ലീവിന് അപേക്ഷിക്കാം. അതേ സമയം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ജീവനക്കാര്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ അതത് മേഖലകളിലെ സ്ഥിതി ബന്ധപ്പെട്ട ഓഫീസുകളെ അറിയിക്കണമെന്നും എയർ ഇന്ത്യ അറിയിച്ചു.

അതേസമയം, സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും എയര്‍ ഇന്ത്യ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. ഏതെങ്കിലും തരത്തില്‍ രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍ എന്നീ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമും പരിഗണിക്കും.

Related Articles

Latest Articles