Tuesday, October 27, 2026

തിരുവനന്തപുരത്ത് ആശങ്ക; പ്രമുഖ ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് പ്രമുഖ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കോവിഡ് ബാധ. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 61 പേരും നഗരത്തിലെ പാർപ്പിട കേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കുന്നവരാണ്. ഇതോടെ ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി വർധിച്ചു. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും വൈറസ് ബാധ ഉണ്ടായിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്.

ജില്ലയില്‍ സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മാണിക്യവിളാകത്തും പൂന്തുറയിലും പുത്തന്‍പള്ളിയിലും പരിസരപ്രദേശങ്ങളിലുമാണ്. ഇതില്‍ 7 പേരുടെ രോഗത്തിൻ്റെ ഉറവിടം വ്യക്തമല്ല. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൂന്തുറ സെന്‍റ് തോമസ് സ്‌കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി. ഇതിനുപുറമെ രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അതിനോട് അനുബന്ധിച്ചുള്ള കോംപ്ലക്‌സും ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററും ഉള്‍പ്പെടെയുള്ള മേഖലയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്ററും സജ്ജമാക്കും.

Related Articles

Latest Articles