Wednesday, October 21, 2026

ഒമാനിൽ മലയാളിക്ക് കോവിഡ് 19

മസ്‌കറ്റ് : ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്ത് വരുന്ന കണ്ണൂര്‍ സ്വദേശിക്കാണ് വൈറസ് ബാധയേറ്റത്. മാര്‍ച്ച്‌ പതിമൂന്നിനുള്ള വിമാനത്തിലാണ് ഇദ്ദേഹം തിരികെ നാട്ടിൽ നിന്നും ഒമാനിൽ എത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ട തുടങ്ങി. ഉടനെ ആശുപത്രിയിലെത്തി ചികിത്സയ്ക്ക് വിധേയനായി.

പരിശോധനയ്ക്കായി സാമ്ബിളുകളും എടുത്തു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ച്‌ ഫലം എത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഒമാനില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു.

Related Articles

Latest Articles