Thursday, May 2, 2024
spot_img

കമൽനാഥ് രാജി വയ്ക്കും ? കാര്യങ്ങൾ “കൈ”വിട്ടു

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് വിശ്വാസ വോട്ടെടുപ്പിന് മുൻപ് രാജിവച്ചേക്കുമെന്ന് സൂചന. ഇന്ന് വൈകിട്ട് 5 മണിക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അതിനുമുന്പായി ഉച്ചക്ക് 12 മണിയ്ക്ക് കമൽ നാഥ് മാധ്യമങ്ങളെ കാണുന്നുണ്ട്. ഈ വേളയിൽ തന്നെ രാജി പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ് വിവരം. ജോതിരാദിത്യ സിന്ധ്യ പാർട്ടി വിടുകയും 22 എം എൽ എമാർ രാജിവക്കുകയും ചെയ്‌തതിന് പിന്നാലെ ഇന്നലെ 16 വിമത എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിച്ച സഹാചര്യത്തിൽ ഭൂരിപക്ഷം തെളിയിക്കൽ കമൽ നാഥിന് ബാലികേറാമലയാണ്.

ഇന്ന് വൈകിട്ട് 5 മണിക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിട്ടത് പ്രകാരം ബിജെപിയും കോൺഗ്രസും തങ്ങളുടെ എല്ലാ എംഎൽഎമാർക്കും വിപ്പ് പുറപ്പെടുവിച്ചുകഴിഞ്ഞു. നിർബന്ധമായും സഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കാണിക്കുന്ന ത്രീ ലൈൻ വിപ്പാണ് ഇരുപാർട്ടികളും എംഎൽഎമാർക്ക് നൽകിയിരിക്കുന്നത്.

കൊറോണവൈറസ് ബാധ കാരണം അടച്ചിടുകയാണെന്ന് പറഞ്ഞ നിയമസഭ ഒരു ദിവസം ചേരണം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ”മധ്യപ്രദേശ് നിയമസഭാ സമ്മേളനം നിർത്തി വച്ചിരിക്കുകയാണല്ലോ. അത് ഒരു ദിവസത്തേക്ക് വീണ്ടും ചേരണം. മാർച്ച് 20-ന് വൈകിട്ട് 5 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തുക എന്നത് മാത്രമാകും ഒരു ദിവസസമ്മേളനത്തിന്‍റെ അജണ്ട”, എന്ന് സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ഇതോടെ, കൊറോണ ബാധ ചൂണ്ടിക്കാട്ടി സർക്കാരിന്‍റെ ആയുസ്സ് നീട്ടാനുള്ള കോൺഗ്രസ് ശ്രമങ്ങളും പാളി.

ബംഗളുരുവിലുള്ള ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന വിമത എംഎൽഎമാർക്ക് നിയമസഭയിലേക്ക് വരണമെങ്കിൽ അതിന് വേണ്ട സുരക്ഷ ബംഗളുരു പൊലീസും മധ്യപ്രദേശ് പൊലീസും നൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നുണ്ട്.

Related Articles

Latest Articles