Monday, January 5, 2026

കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു.

കണ്ണൂർ ചാലാട് സ്വദേശി പോൾ സോളമനാണ് വ്യാഴാഴ്ച്ച രാവിലെ ബഹ്‌റൈനിൽ അന്തരിച്ചത്.61 വയസ്സായിരുന്നു.ശ്വാസതടസ്സത്തെ തുടർന്ന് ബി.ഡി.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പോലീസ് ബാൻഡ് അംഗമായിരുന്ന അദ്ദേഹം മികച്ച ഒരു ട്രംപറ്റ് കലാകാരൻ ആയിരുന്നു.ബഹ്‌റൈനിലെ മലയാളി സംഗീത സദസ്സുകളിൽ നിറസാന്നിധ്യമായിരുന്നു പോൾ സോളമൻ.ലിനിയാണ് ഭാര്യ.മകൻ റെയ്ഗൻ യു.കെയിൽ വിദ്യാർത്ഥിയാണ്.കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പോൾ സോളമന്റെ മൃതദേഹം ബഹ്‌റൈനിൽ തന്നെ സംസ്ക്കരിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Related Articles

Latest Articles