Tuesday, May 7, 2024
spot_img

ടി .പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി, സി.പി എം നേതാവ് പി.കെ കുഞ്ഞനന്തൻ നിര്യാതനായി.

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഡാലോചനയിൽ പ്രതിയായിരുന്ന സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തൻ അന്തരിച്ചു. 73 വയസ്സായിരുന്നു.അർബുദ ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.നിലവിൽ സി.പി.എം പാനൂർ ഏരിയ കമ്മറ്റി അംഗമാണ്.ടി.പി വധക്കേസിലെ ഗൂഡാലോചനയിൽ 2012ൽ പ്രതിചേർക്കപ്പെട്ട കുഞ്ഞനന്തൻ ശിക്ഷിക്കപ്പെട്ടത് 2014 ജനുവരിയിലാണ്.തടവുകാലത്ത് അർബുദബാധിതനായ കുഞ്ഞനന്തന് ചികിത്സക്കായി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Related Articles

Latest Articles