Monday, May 6, 2024
spot_img

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പ്രകൃതിവിരുദ്ധ പീഡനം; സാമൂഹ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചക്കരക്കല്‍ സ്വദേശി മോഹനനെയാണ്പൊലീസ് പിടികൂടിയത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ രണ്ട് വര്‍ഷം മുമ്പ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മോഹനനെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇതര സംസ്ഥാനത്ത് ജനിച്ച കുട്ടിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസത്തില്‍ തെറ്റുകള്‍ ഉണ്ടായിരുന്നു. ഇത് ശരിയാക്കാന്‍ സ്ഥലത്തെ സാമൂഹ്യ പ്രവര്‍ത്തകനും, കുട്ടികള്‍ക്ക് സ്ഥിരം ക്ലാസ് എടുക്കുന്ന ആളുമായ മോഹനനെ രക്ഷിതാക്കള്‍ സമീപിച്ചു. കുട്ടിയോട് തന്റെ വാടക മുറിയില്‍ എത്താന്‍ പറഞ്ഞ മോഹന്‍ മുറിയില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പേടികാരണം അന്ന് കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് കുട്ടി പീഡന വിവരം പറയുന്നത്. സംഭവം അന്വേഷിച്ച ചക്കരക്കല്‍ പൊലീസ് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തി. പ്രതി മോഹനനെ തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles