Tuesday, December 23, 2025

ടെറസ്സും വാറ്റു കേന്ദ്രം;സെറ്റപ്പ് കണ്ട് പോലീസു പോലും ഞെട്ടിപ്പോയി

പുല്ലാട് : വീടിന്റെ ടെറസ്സില്‍ ചാരായം വാറ്റിയതിനു വീട്ടുടമ ഉള്‍പ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പനാട് ചേന്നമല ഓലിക്കല്‍ വീടിന്റെ മുകളില്‍ വീട്ടുടമ അനില്‍കുമാര്‍ (42), സഹായി തമിഴ്നാട് തിരുവിഴൈകോട് സ്വദേശി ചിത്രാസ് (30) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. ഇവരില്‍ നിന്ന് ഒന്നര ലീറ്റര്‍ ചാരായവും 10 ലീറ്റര്‍ കോടയും വാറ്റുപകരണങ്ങളും സ്റ്റൗവും പിടിച്ചെടുത്തു.

കരാറുകാരനായ അനില്‍കുമാറും തട്ടു പണിക്കാരനായ ചിത്രാസും ജോലിയില്ലാതെ വീട്ടിലിരിപ്പായിരുന്നു . തുടര്‍ന്ന് ഇരുവരും കൂടി വാറ്റ് നിര്‍മിച്ച്‌ സുഹൃത്തുക്കള്‍ക്ക് വില്‍പന നടത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles