Tuesday, May 21, 2024
spot_img

ലോക്ക്ഡൗൺ നീളുമോ… സംസ്ഥാനങ്ങൾ കാര്യങ്ങൾ തീരുമാനിക്കും?

ദില്ലി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ഒടുവിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

നിയന്ത്രണങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കുമെന്നാണ് വിവരം. ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

മഹാരാഷ്ട്രാ, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, ആസാം, തെലങ്കാന, പശ്ചിമ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെയാണ് മേയ് 17ന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന പ്രധാനമന്ത്രി നല്‍കിയത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിച്ച കോണ്‍ഫറന്‍സ് രാത്രി 9 വരെ നീണ്ടുനിന്നു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് 17 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന സൂചനകളും നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles