ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കോവിഡ് നെഗറ്റിവായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം. അമിത്ഷായ്ക്ക് പുതിയ കോവിഡ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
നേരത്തേ, ബിജെപി നേതാവും എംപിയുമായ മനോജ് തിവാരിയാണ് അമിത്ഷാ കോവിഡ് മുക്തനായെന്ന ട്വീറ്റ് പങ്കുവച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണത്തെ തുടര്‍ന്ന് മനോജ് തിവാരി ട്വീറ്റ് പിന്‍വലിച്ചു.
കഴിഞ്ഞ ആഴ്ചയാണ് അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത്ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്.

