Tuesday, December 16, 2025

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: 28 ന് തെക്ക്കിഴക്ക് അറബിക്കടലിലും ലക്ഷ്വദ്വീപ് ,മാലിദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. .

29 ന് കേരള തീരത്തും ലക്ഷ്വദ്വീപ് ,മാലിദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.ആയതിനാല്‍ മെയ് 29 ന് കേരള തീരങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി

Related Articles

Latest Articles