തിരുവനന്തപുരം: കോവിഡ് 19നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും അറിയാൻ ഇനി എളുപ്പ മാർഗം. കോവിഡിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്സ് ആപ്പ് ബോട്ടുമായി ആരോഗ്യ വകുപ്പ് രംഗത്ത്.
9072220183 എന്ന നമ്ബറിലാണ് ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ അറിയേണ്ടവര്‍ 9072220183 എന്ന നമ്ബര്‍ മൊബൈലില്‍ സേവ് ചെയ്യുകയും തുടര്‍ന്ന് ആ നമ്പറിലേക്ക് വാട്ട്സാപ്പിലൂടെ ഒരു ഹായ് അയക്കുകയും ചെയ്യുക.

