Tuesday, October 20, 2026

കോവിഡ് നിരീക്ഷണം; ബിജി മോൾ എംഎൽ കാര്യം വ്യക്തമാക്കുന്നു

ഇടുക്കി: ബിജിമോള്‍ നീരീക്ഷണത്തിലെന്ന് മന്ത്രി എം.എം.മണിയുടെ പരാമര്‍ശം തള്ളി ബിജിമോള്‍ എംഎല്‍എ. താന്‍ ക്വാറന്റൈനില്‍ അല്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും രോഗികളുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

ഏലപ്പാറയിലെ യോഗം എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു. ആശങ്ക പരത്തരുത്. ക്വാറന്റൈനില്‍ ഇരിക്കേണ്ട സാഹചര്യം ഇല്ല. ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകള്‍ വരുന്നത് നിര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഡോക്ടറുമായോ, ആശാ വര്‍ക്കറുമായോ ബന്ധപ്പെട്ടിട്ടില്ല.

രോഗികളുമായി നേരിട്ടു സമ്പര്‍ക്കം ഉണ്ടായിട്ടില്ല. ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യം ഉണ്ടായാല്‍ മാദ്ധ്യമങ്ങളെ അറിയിക്കും. ചാനലുകളില്‍ ഇതു സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളില്‍ അടിസ്ഥാനമില്ല. ദയവായി ആരും അതിന്റെ പേരില്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും ബിജിമോള്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഇനി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വീണ്ടും ലൈവില്‍ വരുമെന്നും ബിജിമോള്‍ പറഞ്ഞു.

Related Articles

Latest Articles