Thursday, October 1, 2026

എ കെ. ശങ്കരമേനോൻ, ജ്വലിക്കുന്ന ഓർമ്മ; മിസോറാം ഗവർണർ അഡ്വ. പി എസ്. ശ്രീധരൻ പിള്ള

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കാശ്മീർ – ഗോവ വിമോചന സമരത്തിലെ മുന്നണിപ്പോരാളിയും ജന സംഘം – ബി ജെ പി പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന എ കെ. ശങ്കരമേനോനെ മിസോറാം ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു. ശങ്കര മേനോൻ ദിവംഗതനായിട്ട് ഒരു വ്യാഴ വട്ടം തികയുന്ന വേളയിലാണ് ശ്രീധരൻ പിള്ള അനുസ്മരണ കുറിപ്പ് എഴുതിയത്. സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മേനോനുമായി തനിക്ക് മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ സുദൃഢ വ്യക്തി ബന്ധമുണ്ടെന്നും മേനോനെക്കുറിച്ച് ഓർക്കുമ്പോൾ തെളിഞ്ഞു വരുന്ന ദീപ്തമായ ഓർമ്മ അനീതിയും അന്യായവും എവിടെക്കണ്ടാലും പൊട്ടിത്തെക്കുറിക്കുന്ന ഒരു പോരാളിയുടെ രൂപമാണെന്നും പി എസ് ശ്രീധരൻ പിള്ള കുറിച്ചു

തന്റെ കൂടെ ആരുണ്ട് എന്ന് നോക്കാതെ ഒറ്റയാൾ പ്പോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം എന്നും അഡ്വ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. കാശ്മീർ വിമോചന സമര പോരാട്ടത്തിലും ഗോവ വിമോചന സമരത്തിലും പങ്കെടുത്തു ജയിൽ വാസവും പോലീസ് മർദ്ദനവും ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്നും ശ്രീധരൻ പിള്ള ഓർക്കുന്നു.

അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിൽ കോഴിക്കോട്ടെ ഒരു സത്യാഗ്രഹ സംഘത്തെ നയിച്ചത് മേനോനായിരുന്നു. അദ്ദേഹം പ്രവർത്തിച്ച രാഷ്ട്രീയ പ്രസ്ഥാന ത്തിൽ അതിന്റെ ഏറ്റവും ഉയർന്ന നേതാവിനെതിരെ പോലും സംഘടനായോഗങ്ങളിൽ മുഖം നോക്കാതെ ക്രിയാത്മക വിമർശനം നടത്തുക മേനോന്റെ പ്രത്യേകതയായിരുന്നു. എന്നാൽ അതൊന്നും അവരുമായുള്ള വ്യക്തി ബന്ധത്തിനോ സൗഹൃദത്തിനോ യാതൊരുവിധ കോട്ടവും തട്ടുന്നതുമായിരുന്നില്ല.

വർത്തമാന കാല രാഷ്ട്രീയ പ്രവർത്തകർക്ക് ഇന്ന് അന്യമാകുന്ന നിസ്വാർത്ഥ സേവന മനോഭാവവും കർമ്മശേഷിയും സ്വഭാവശുദ്ധിയും വ്യക്തിത്വവുമായിരുന്നു ശങ്കരമേനോന്റെ കൈ മുതൽ എന്നും പി എസ്. ശ്രീധരൻ പിള്ള,തന്റെ ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. ശങ്കരമേനോന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ടാണ് മിസോറാം ഗവർണർ അനുസ്മരണ കുറിപ്പ് അവസാനിപ്പിക്കുന്നത്.

https://www.facebook.com/psspillai/photos/a.637683779705262/1670806096393020

Related Articles

Latest Articles