ഹൈദരാബാദ്: കോവിഡ് രാജ്യത്ത് പടര്‍ന്നുപിടിക്കുമ്പോഴും നിര്‍ദേശങ്ങള്‍ പാലിക്കാതെ തെലങ്കാനയില്‍ ആഡംബര വിവാഹം. 14 ദിവസം വീട്ടുനിരീക്ഷണം നിര്‍ദേശിച്ചിരുന്ന ഫ്രാന്‍സില്‍ നിന്നെത്തിയയാളുടെ വിവാഹമാണ് മുന്‍കരുതലുകളെ അവഗണിച്ച് നടത്തിയത്.
വിവാഹചടങ്ങില്‍ നിരവധി ആളുകൾ പങ്കെടുത്തു. വധുവും മറ്റുള്ളവരും മാസ്ക്പോലും ധരിക്കാതെയാണ് വിവാഹത്തിനെത്തിയതെന്നും പറയുന്നു.
മാര്‍ച്ച് 12നാണ് ഇയാള്‍ ഫ്രാന്‍സില്‍ നിന്നും ഹൈദരാബാദില്‍ എത്തുന്നത്.

