Thursday, December 25, 2025

കോവിഡ് സമയത്ത് ഇന്ത്യക്കാർ കഴിച്ച ഡോളോയുടെ എണ്ണം കേട്ടാൽ നിങ്ങൾ ഞെട്ടും

2020ൽ കോവിഡ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ ഏകദേശം 350 കോടി ഡോളോ 650 ഗുളികൾ വിറ്റുപോയെന്ന് പഠനറിപ്പോർട്ട്. പനി, തലവേദന എന്നീ ലക്ഷണങ്ങൾക്ക് സാധാരണ ഉപയോഗിക്കുന്ന ഡോളോ, പാരസെറ്റാമോൾ ഗുളികളുടെ വിൽപ്പനയിലാണ് ചരിത്ര റെക്കോർഡ് കഴിഞ്ഞ വർഷം നേടിയിരിക്കുന്നത്.
350 കോടി ഡോളോ ഗുളികകൾ ലംബമായി അടുക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെക്കാൾ 6,000 മടങ്ങും ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ 63,000 മടങ്ങും ഉയരമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 1.5 സെന്റിമീറ്ററാണ് ഒരു ഡോളോ 650യുടെ വലിപ്പം. കോവിഡിന് മുൻപ് 2019ലെ കണക്കിൽ 7.5 കോടി സ്ട്രിപ്പ് ഡോളോ ഗുളികളാണ്. 15 ഗുളികളാണ് ഒരു സ്ട്രിപ്പിൽ ഉണ്ടാവുക.

2021ൽ 307 കോടി രൂപയുടെ വിൽപ്പന നടത്തി രാജ്യത്തെ രണ്ടാമത്തെ പനി-വേദന സംഹാരി ഗുളികയായി ഡോളോ മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.. ജി.എസ്.കെയുടെ കാൽപോളാണ് ഒന്നാം സ്ഥാനത്ത്. വിറ്റുവരവ് 310 കോടി രൂപ. കോവിഡിന് മുൻപ് പാരസെറ്റാമോളിന്റെ എല്ലാ വിഭാഗത്തിലെയും ഗുളികകളുടെയും വിൽപ്പന 530 കോടിയായിരുന്നു. എന്നാൽ 2021 ഓടെ ഇവയുടെ വിൽപ്പനയിൽ 70 ശതമാനം ഉയർന്നു. ഇതോടെ വാർഷിക വരുമാനം 924 കോടിയിലെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വീട്ടില്‍ സൂക്ഷിക്കുന്ന പ്രഥമശ്രുശ്രൂഷാ കിറ്റില്‍ പാരസെറ്റമോളിന്‍റെ ഒരു സ്ട്രിപ്പുണ്ടാകുമെന്ന് ഉറപ്പാണ്.. കുഞ്ഞുങ്ങളുള്ള വീടാണെങ്കില്‍ ഒരു കുപ്പി പാരസെറ്റമോള്‍ സിറപ്പും.. ഒരു തലവേദന വന്നാല്‍, ഒരു ജലദോഷം വന്നാല്‍, പനി വിദൂരതയില്‍ നിന്ന് ബസ് കയറിയോ എന്ന് സംശയം തോന്നിയാല്‍, എന്തിന് ആര്‍ത്തവ ദിനങ്ങളിലെ വയറുവേദനയെ വരെ ചെറുക്കാന്‍ പാരസെറ്റമോളില്‍ അഭയം തേടുന്നവരാണ് നമ്മള്‍.

എന്നാല്‍, പാരസെറ്റമോള്‍ ഒരു വില്ലനാണെന്നും അത് കഴിക്കരുതെന്നും, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് അത് ഇടയാക്കുമെന്നുമുള്ള പ്രചരണങ്ങളും മറുഭാഗത്ത് തകൃതിയാണ്. പാരസെറ്റമോള്‍ എലിവിഷമാണെന്നായിരുന്നു ആദ്യത്തെ പ്രചരണം. ഗര്‍ഭിണികളില്‍ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥ ശിശുവിന്‍റെ അണ്ഡാശത്തെ തകരാറിലാക്കും എന്നും പറഞ്ഞു വന്നു അടുത്തത്..പാരസെറ്റമോള്‍ മരുന്നുഷാപ്പില്‍ നിന്ന് ലഭിക്കണമെങ്കില്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ ആവശ്യമേയില്ല. ഉയര്‍ന്ന ഡോസില്‍ സ്ഥിരമായി കഴിച്ചാല്‍ മാത്രമാണ് കരളിനെ ബാധിക്കുന്ന തരത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഈ മരുന്ന് കാരണമാകുകയുള്ളൂ എന്ന് പല തവണ നവമാധ്യമങ്ങളിലൂടെ തന്നെ ഡോക്ടര്‍മാര്‍ വിശദീകരണവുമായെത്തിയതാണ്.

പക്ഷേ, വീണ്ടും പാരസെറ്റമോളിന്‍റെ പേരില്‍ വ്യാജപ്രചരണം വന്നുകൊണ്ടിരിക്കുകയാണ്. P/500 എന്നെഴുതിയിരിക്കുന്ന വെള്ള നിറത്തിലുള്ള പാരസെറ്റമോള്‍ ഗുളികയില്‍ മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറയുന്നുവെന്നാണ് പുതിയ പ്രചരണം. ഇത് ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് ആണെന്നും മരണനിരക്ക് കൂട്ടുന്നതാണെന്നും നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടേയിരിക്കയാണ്. എന്നാല്‍ ടാബ്‍ലെറ്റ് പോലൊരു വരണ്ടുണങ്ങിയ വസ്തുവില്‍ വൈറസിന് ജീവിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളെ പ്രോത്സാഹിപ്പിക്കരുത്.

അതേസമയം, കൊവാക്സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് പാരസെറ്റാമോളോ വേദന സംഹാരികളോ നല്‍കേണ്ടെതില്ലെന്ന് ഭാരത് ബയോടെക് മുന്നേ നിർദ്ദേശം നൽകിയിരുന്നു. ചില വാക്‌സിന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കൊവാക്‌സിന്‍ നല്‍കിയ ശേഷം 500 എം ജി പാരസെറ്റമോള്‍ ഗുളികള്‍ നല്‍കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ വേദന സംഹാരികളോ പാരസെറ്റാമോളോ നല്‍കേണ്ടിതില്ലെന്ന് കൊവാക്‌സീന്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Related Articles

Latest Articles