കുല്‍ഗാം: ജമ്മു കാശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലില്‍ ഒമ്പത് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ഒമ്പതു പേരില്‍ അഞ്ചു പേര്‍ നുഴഞ്ഞുകയറ്റക്കാരാണ്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.സൗത്ത് കാശ്മീരിലെ കുല്‍ഗാമിലെ ബതാപുരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് നാല് പേരെ വധിച്ചത്.
കുപ് വാരയിലെ കേരന്‍ സെക്ടറില്‍ നിയന്ത്രണരേഖയിലാണ് അഞ്ച് നുഴഞ്ഞുകയറ്റക്കാരെ കൊലപ്പെടുത്തിയത്. നുഴഞ്ഞുകയറ്റം തടയുന്നതിന്റെ ഭാഗമായാണ് സേന തിരച്ചില്‍ നടത്തിയത്.കനത്ത മഞ്ഞും മോശം കാലാവസ്ഥയും മറയാക്കി നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചവരെയാണ് വധിച്ചത്.
ഈ പോരാട്ടത്തിലാണ് ഒരു ജവാന് ജീവന്‍ നഷ്ടപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്ന് സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.

