കൊല്ലം :കൊല്ലത്ത് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. 95 ശതമാനം പൊള്ളലേറ്റ കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്.
ഗുരുതരമായ പരിക്കേറ്റ യുവതിയുടെ അമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് തീ കൊളുത്തിയതെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവ് യുവതിയുടെ അടുത്തേക്ക് ഓടിയടുത്തു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് പൊള്ളലേറ്റത്. ഓടിരക്ഷപ്പെട്ടതിനാല്‍ യുവതിയ്ക്ക് പരിക്കേറ്റില്ല.

