Friday, January 9, 2026

തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എന്‍. ലക്ഷ്മണന്‍ അന്തരിച്ചു

സേലം: തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. എന്‍. ലക്ഷ്മണന്‍ അന്തരിച്ചു. 90 വയസായിരുന്നു. രണ്ടുതവണ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായിരുന്നിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. 1930 ല്‍ തമിഴ്‌നാട്ടിലെ സേലത്തായിരുന്നു ജനനം. 1944 ല്‍ ആര്‍എസ്എസില്‍ ചേര്‍ന്ന അദ്ദേഹം 1957 ല്‍ 9 പേരുമായി ചേര്‍ന്ന് ജനസംഘം രൂപീകരി്ച്ച് പ്രവര്‍ത്തനം തുടങ്ങി.

പിന്നീട് ജനസനഘം ബിജെപിയായി മാറിയപ്പോള്‍ 1984 മുതല്‍ 1989 വരെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിയമിതനായി.തുടര്‍ന്ന് 1996-2000 ത്തിലും സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്.

2006 മുതല്‍ മരണം വരെ ബിജെപിയുടെ ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1969 ല്‍ ആര്‍എസ്എസ് നേതാവ് വാസുദേവനുമായി ചേര്‍ന്ന് സേലത്ത് വിദ്യാമന്ദിര്‍ സ്‌കൂള്‍ സ്ഥാപിച്ചു.

Related Articles

Latest Articles