മസ്കത്ത്: രണ്ട് ഹാന്‍ഡ് സാനിറ്റൈസര്‍ ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിര്‍ദേശിച്ചു. എം 5001, ത്രില്‍ എന്നീ ബ്രാന്‍ഡുകളില്‍ നിന്നുള്ള സാനിറ്റൈസറുകളുടെ വിതരണമാണ് നിർത്താൻ തീരുമാനിച്ചത്.
.ലബോറട്ടറി പരിശോധനയില്‍, മതിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാര്‍ക്കറ്റില്‍ നിലവിലുള്ള സ്റ്റോക്കുകള്‍ വിതരണക്കാരന് പിന്‍വലിക്കണം. അല്ലാത്ത പക്ഷം അമ്പത് റിയാല്‍ മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അതോറിറ്റി ഉത്തരവില്‍ പറയുന്നു.

