Sunday, January 4, 2026

ദുബായിൽ കോവിഡ് ഒരു മലയാളിയുടെ ജീവൻ കൂടി അപഹരിച്ചു

അബുദാബി: ദുബായില്‍ ഒരു മലയാളി കൂടി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയില്‍ മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ്‌ മരിച്ചത്‌. 67 വയസായിരുന്നു. ഗള്‍ഫില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 29 ആയി. ഗള്‍ഫില്‍ കോവിഡ്‌ ബാധിച്ച്‌ ഇതുവരെ ജീവന്‍ നഷ്ടമായത്‌ 322 പേര്‍ക്കാണ്‌.

അതേസമയം യുഎഇയില്‍ നൂറ് പേര്‍ക്ക് കൊവിഡ് ഭേദമായെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 2429 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 27,000ത്തോളം പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Related Articles

Latest Articles