Monday, November 9, 2026

നീരീക്ഷണത്തിലിരിക്കെ കറങ്ങാൻ പോയി :പൊലീസ് പൊക്കി

കൊല്ലം:വിദേശത്തുനിന്നെത്തി നാട്ടില്‍ കറങ്ങി നടന്ന ഒമ്പതു പേര്‍ക്കെതിരെ കേസ്. വിദേശത്തുനിന്നെത്തിയ രണ്ടു കുടുംബങ്ങളിലെ ഒമ്പതു പേരാണ് കറങ്ങി നടന്നത്.

ഇവരോട്​ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യവകുപ്പ്​ നിര്‍ദേശിച്ചിരുന്നു. വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്​ഥരോട് ഇവർ മോശമായി സംസാരിക്കുകയും ചെയ്തു.

വിവിധ വകുപ്പുകള്‍ ചുമത്തിയാണ്​ ഇവ​ര്‍ക്കെതിരെ കേസെടുത്തത്​. തുടര്‍ന്ന്​ ഇവരെ വീണ്ടും വീട്ടുനിരീക്ഷണത്തിലാക്കി.

ജനത കര്‍ഫ്യൂ ആചരിക്കുന്നതിനിടയിലാണ് ഇങ്ങനെയുള്ള സംഭവങ്ങൾ. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. എല്ലാവരും നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. കടകമ്പോളങ്ങൾ പോലും അടഞ്ഞുകിടക്കുകയാണ്​.

Related Articles

Latest Articles