Thursday, May 16, 2024
spot_img

പ്രതിപക്ഷ എം പിയെ ആരോഗ്യമന്ത്രിയാക്കി: കൊറോണക്കാലത്ത് നെതർലൻഡ്സിൽ നന്മയുടെ രാഷ്ട്രീയം

ഹേഗ്: കൊറോണ മഹാമാരിയെ ലോകം ജാതി-മത- കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് നേരിടുന്നതെന്നതിന് ഉദാഹരണമായി നെതർലൻഡ്സ്. വൈറസ് വ്യാപനത്തെ തടയാനായി പ്രതിപക്ഷ പാർട്ടിയുടെ എം പിയെ ആരോഗ്യമന്ത്രിയായി നിയമിച്ചുകൊണ്ടാണ് നെതർലൻഡ്സ് ലോകത്തിന് മാതൃകയാകുന്നത്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റട്ടാണ് പ്രശംസനാർഹമായ ഈ തീരുമാനത്തിന് പിന്നിൽ.

പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ മുൻ ആരോഗ്യ സെക്രട്ടറിയായിരുന്ന മാർട്ടിൻ വാൻ റിജിനെയാണ് മൂന്ന് മാസത്തേക്ക് മെഡിക്കൽ കെയർ മന്ത്രിയായിനിയമിച്ചിരിക്കുന്നത്. ആരോഗ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് മാർട്ടിൻ വാൻ റിജിൻ.

നിലവിലെ ആരോഗ്യമന്ത്രി ബ്രൂണോ ബ്രൂയിൻസ് രാജിവെച്ചതിനെത്തുടർന്നാണ് മാർട്ടിൻ വാൻ റിജിനിൻറെ താൽക്കാലിക നിയമനം. ഇതോടെ പ്രധാനമന്ത്രി മാർക്ക് റട്ടിന്റെ നടപടി ലോകമെമ്പാടുനിന്നും കയ്യടി നേടുകയാണ്.

Related Articles

Latest Articles