ഗസലിലെയും പഞ്ചാബി ഹൗസിലെയും പരിണയത്തിലെയും നീലക്കണ്ണുള്ള സുന്ദരിയെ മലയാളി സിനിമാപ്രേക്ഷകര്‍ എങ്ങനെ മറക്കും. എണ്ണം പറഞ്ഞ ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മോഹിനി എന്ന നടി ചലച്ചിത്രലോകത്തോട് വിട പറഞ്ഞിട്ട് എട്ട് വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ ഈ നടി ഇല്ല. ക്രിസ്തീയ സുവിശേഷക്കാരുടെ വഴിയിലാണ് മലയാളികളുടെ പ്രിയ മോഹിനി ഇപ്പോള്‍.

