Tuesday, October 20, 2026

നെയ്യാറ്റിൻകരയിൽ പൊലീസുകാർക്ക് കൊവിഡ്; രോഗബാധിതർക്കൊപ്പം ജോലി ചെയ്തവരെ നിരീക്ഷണത്തിലയച്ചില്ലെന്ന് ആരോപണം

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകരയിൽ പൊലീസുകാർക്ക് കൊവിഡ് ബാധ. രണ്ട് ഗ്രേഡ് എസ്‌ഐ ഉൾപ്പെടെ ഒൻപത് പൊലിസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ പൊലീസുകാർ ചികിത്സയിലാണെങ്കിലും ഇവർക്കൊപ്പം പ്രവർത്തിച്ച മറ്റ് പൊലീസുകൾ ഇപ്പോഴും ഡ്യൂട്ടിയിൽ തന്നെ തുടരുകയാണ്.

അതേസമയം സ്റ്റേഷനില്‍ രോഗബാധിതർക്കൊപ്പം ജോലി ചെയ്തവരെ നിരീക്ഷണത്തിലയച്ചില്ലെന്നും സ്റ്റേഷന്‍ അണു വിമുക്തമാക്കിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഇവർക്കൊപ്പം പ്രവർത്തിച്ച പൊലീസുകാർ ജനങ്ങൾക്കിടയിൽ ഇപ്പോഴും പ്രവർത്തിക്കുന്നത് ഏറെ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

Related Articles

Latest Articles