Thursday, October 22, 2026

പയ്യന്നൂരിൽ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടുത്തം

പയ്യന്നൂർ: നഗരമധ്യത്തിലെ ഷോപ്പിംഗ് മാളില്‍ വൻ തീപിടുത്തം. പയ്യന്നൂരിൽ പുതിയ ബസ്റ്റാന്റിനു സമീപത്തെ ഷോപ്രിക്‌സ് സൂപ്പർ മാർട്ടിനാണ് വെളളിയാഴ്ച പുലര്‍ച്ചെയോടെ തീപിടിച്ചത്. കെട്ടിടത്തില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. തുണിക്കടകളും ഫാന്‍സി കടകളുമടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ ഈ ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിന്റെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ അണയ്ക്കാനായത്. മറ്റു കെട്ടിട സമുച്ചയങ്ങള്‍ക്ക് തീപടരാത്തത് വന്‍ അപകടം ഒഴിവാക്കി. വേനല്‍ കടുത്തതോടെ കണ്ണൂരില്‍ തീപിടുത്തം വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസം മാടായി പാറയില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഏക്കര്‍ കണക്കിന് സ്ഥലം കത്തി നശിച്ചിരുന്നു.

Related Articles

Latest Articles