Saturday, October 3, 2026

പിടിച്ചെടുത്ത വാഹനങ്ങൾ, തൽക്കാലം കൊണ്ടു പോകാം

തിരുവനന്തപുരം: ലോക്ക്‌ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ എല്ലാ ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച്‌ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക.

പോലീസ് ആവശ്യപ്പെടുമ്ബോള്‍ പിന്നീട് വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാകും വാഹനം വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലാകും ഇവ വിട്ടുകൊടുക്കുന്നത്.

Related Articles

Latest Articles