Wednesday, October 21, 2026

പ്രധാനമന്ത്രി കിസാൻ യോജന; ഏഴുകോടി കർഷകർക്ക് ആശ്വാസമായി രണ്ടായിരം രൂപ വീതം

ദില്ലി: കൊവിഡ് 19 ന്റെ ആഘാതത്തില്‍ നിന്ന് കര്‍ഷകരെ കരകയറ്റാനായി പി.എം കിസാന്‍ പദ്ധതിയുടെ ഭാഗമായി ഏഴുകോടി കര്‍ഷകര്‍ക്ക് 2,000 രൂപ വീതം നല്‍കി കേന്ദ്ര സര്‍ക്കാര്‍. 13,855 കോടി രൂപയാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി, ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകള്‍, ദരിദ്രരായ മുതിര്‍ന്ന പൗരന്മാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും സാമ്പത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു

.പ്രധാനമന്ത്രി കിസാന് കീഴിലുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ വരുമാനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മൂന്ന് തവണകളായി രണ്ടായിരം രൂപ വീതമാണ് നല്‍കുന്നത്. 2019 ഫെബ്രുവരി 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ആരംഭിച്ചത്. ജൂണില്‍ നല്‍കേണ്ട പണം കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Related Articles

Latest Articles