തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കര്‍ശന ഉപാധികളോടെയാണ് ഇളവുകള്‍ അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. കൊവിഡ് രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
4.4 ശതമാനം ആയി റിപ്പോ റേറ്റ് കുറച്ചിട്ടും ഒമ്പത് ശതമാനം പലിശയാണ് കേരളം നല്‍കേണ്ടി വരുന്നത്. സര്‍ക്കാരിന് ഈ മാസം മാത്രം 15,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

