Tuesday, January 6, 2026

ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ട്. നന്ദിയായി ബിനീഷിന്റെ പേരിൽ ഷർട്ടുകൾ ഇറക്കിയതായി അനൂപിന്റെ മൊഴി

ബെംഗളൂരു: കൊച്ചിയിലെ വസ്ത്രവ്യാപാരം പരാജയപ്പെട്ട സമയത്ത് അടുത്ത സുഹൃത്തെന്ന നിലയിൽ ബിനീഷ് കോടിയേരി സഹായിച്ചിട്ടുണ്ടെന്നും അതിനുള്ള നന്ദിയായി ബിനീഷിന്റെ ചുരുക്കപ്പേരു വച്ച് ‘ബികെ–47’ എന്ന ബ്രാൻഡിൽ ഷർട്ടുകൾ ഇറക്കിയതായും ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അനൂപ് മൊഴി നൽകി.

വസ്ത്രവ്യാപാരവും ഹോട്ടൽ ബിസിനസും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണു ലഹരിമരുന്നു വിൽപനയിലേക്കു കടന്നതെന്നാണ് അനൂപിന്റെ കുറ്റസമ്മത മൊഴി.

Related Articles

Latest Articles