Wednesday, May 8, 2024
spot_img

ഇനി മുതൽ എവിടെയും ബസ് നിർത്തും; യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ പുതിയ നടപടിയുമായി കെഎസ്ആർടിസി. ഇനി മുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. അതോടൊപ്പം എവിടെ നിന്നു വേണമെങ്കിലും യാത്രക്കാര്‍ക്ക് ബസിൽ കയറുകയും ചെയ്യാം.

ആദ്യഘട്ടത്തിൽ തെക്കൻ ജില്ലകളിൽ മാത്രമായിരിക്കും ഇത് നടപ്പിലാക്കുന്നത്. മാത്രവുമല്ല, ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകൾ ഇനി ഓടിക്കാനാകില്ലെന്നും എംഡി ബിജുപ്രഭാകർ നിർദേശം നൽകിയിട്ടുണ്ട്.

ഇതു സംബന്ധിച്ച റിപ്പോർട്ട് യൂണിറ്റ് ഓഫീസർമാരും, ഇൻസ്‌പെക്ടർമാരുമായും, യാത്രക്കാരുമായി കൂടിയാലോചിച്ച് അൺലിമിറ്റഡ് ഓർഡിനറികൾ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി 29-ന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

Related Articles

Latest Articles