Thursday, December 18, 2025

മീശ വച്ചാൽ ആണാവില്ല..!! ഇത് കേട്ട് കുരുപൊട്ടാത്തവർക്ക് ഇപ്പോൾ പൊള്ളിയതിന് കാരണമെന്ത് ?

മീശ വച്ചാൽ ആണാവില്ല..!! ഇത് കേട്ട് കുരുപൊട്ടാത്തവർക്ക് ഇപ്പോൾ പൊള്ളിയതിന് കാരണമെന്ത് ?

മീശവച്ചാലാണാവില്ലാ,
കാശടിച്ചാലാണാവില്ലാ എന്നൊക്കെ കാവ്യാമാധവൻ പാടി അഭിനയിച്ചപ്പോൾ മീശ വച്ച ആണുങ്ങൾക്ക് പൊള്ളിയോ എന്നറിയില്ല. മീശ വച്ചാൽ മാത്രം ആണാവില്ലാ എന്ന് എത്രയോ വട്ടം ആൺബോധത്തിനു നേരേ നമ്മൾ ഉറഞ്ഞു തുള്ളി പറഞ്ഞപ്പോഴൊന്നും ഇവിടുത്തെ മീശ വച്ച ആണുങ്ങൾക്കൊന്നും തോന്നിയില്ലാ അത് തങ്ങളെ ഉദ്ദേശിച്ചാണെന്ന് . അതിനാൽ തന്നെ ഇവിടെയാരും മീശ പിരിച്ചതോ മീശ വടിച്ചതോ ആയ ചിത്രങ്ങൾ പോസ്റ്റി ആത്മരതിയടയാൻ മിനക്കെട്ടില്ല.
എന്നാൽ ഉണ്ണി മുകുന്ദൻ പോസ്റ്റിയ വലിയ പൊട്ട് എന്ന ഒരേ ഒരു വാക്കിൽ ഇവിടുത്തെ ഒരു വിഭാഗം സ്ത്രീകൾ
അത് എന്നെ ഉദ്ദേശിച്ചാണ്,
എന്നെ തന്നെ ഉദ്ദേശിച്ചാണ്,
എന്നെ മാത്രമുദ്ദേശിച്ചാണ്… !! ഇങ്ങനെ ചിന്തിച്ചത് എന്തു കൊണ്ടായിരിക്കും? ഓണാഘോഷങ്ങളുടെ ഭാഗമായി കലാലയങ്ങൾ മുതൽ കവല വരെ അരങ്ങേറുന്ന നാടൻ മത്സര ഇനമായ സുന്ദരിക്ക് പൊട്ടു തൊടീൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തിരികെയെത്തിക്കാൻ ഉണ്ണിയുടെ ഒരൊറ്റ പോസ്റ്റിനായി . ഒപ്പം കൺ മുന്നിൽ സ്ത്രീ വിരുദ്ധതയുടെ മ്യാരകവേർഷനുകളായ ആബുലൻസ് പീഡനങ്ങൾ മുതൽ ഒളിഞ്ഞു നോട്ടം, ഒളി ക്യാമറ, കൃത്രിമ ശ്വാസം കൊടുക്കൽ ,സ്മാർത്ത വിചാരണ വരെ അരങ്ങേറിയിട്ടും മൗനവ്രതം ആചരിച്ച സകലമാന നവോത്ഥാന നായികമാരും വലിയ പൊട്ടിട്ട് രംഗപ്രവേശം ചെയ്യിക്കാൻ ഉണ്ണിയെന്ന കലാകാരനു കഴിഞ്ഞു. വെറുതെയല്ല പണ്ട് വിൻസന്റ് ഗോമസ് പറഞ്ഞത് – മനസ്സിൽ കുറ്റബോധം തോന്നിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്ന്
ആ വലിയ പൊട്ട് പരാമർശം മിക്കപ്പോഴും വട്ടപ്പൊട്ട് ഇടുന്ന എനിക്കോ എനിക്കറിയാവുന്ന പല വലിയ പൊട്ട് ധാരികളായ സ്ത്രീകൾക്കോ വിഷയമാവാതിരുന്നത് വട്ടപ്പൊട്ടിനുള്ളിലോ മെസ്സി ബണ്ണിനുള്ളിലോ മാത്രം അല്ല സ്ത്രീശാക്തീകരണം എന്ന് തിരിച്ചറിയാനുള്ള മിനിമം വകതിരിവ് ഉള്ളതിനാലാണ്.
മീശ വച്ചാൽ ആണാവില്ല എന്നു പറയുന്നത് പോലെ തീർത്തും നിരുപദ്രവകരമായ ഒന്നാണ് വലിയ പൊട്ടിട്ടാൽ മാത്രം സ്ത്രീയാവില്ല എന്ന ചൊല്ലും ! പ്രസവിച്ചാൽ മാത്രം അമ്മയാവില്ലെന്നോ മുലയൂട്ടിയാൽ മാത്രം മാതൃത്വം വരില്ലെന്നോ എങ്ങാനും ഉണ്ണി പറഞ്ഞിരുന്നെങ്കിൽ എന്തായേനേ അവസ്ഥ ?

Related Articles

Latest Articles