ഗാന്ധിനഗർ: കടത്തിണ്ണയിൽ ഉറങ്ങുന്നവരുടെ മുകളിൽ കാർ പാഞ്ഞുകയറി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അമിത വേഗതയിലെത്തിയ കാർ കടത്തിണ്ണയിൽ ഉറങ്ങുന്നവരുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിൽ ഒരു യുവതി മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. അഹമ്മദാബാദിലെ ശിവരഞ്ജനിയിലെ ബിമ നഗറിനടുത്താണ് സംഭവം നടന്നത്. സംഭവത്തെത്തുടർന്ന് കാറിലുണ്ടായിരുന്ന ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാർ ഉടമ ഷൈലേഷ് ഷായും കുടുംബത്തോടൊപ്പം ഒളിവിലാണ്. സംഭവത്തിൽ സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

