ശ്രീനഗര്‍: ജമ്മുവില്‍ വീണ്ടും സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തി.ജമ്മുവിലെ കാലുചക്ക്,കുഞ്ചവാനി മേഖലകളിലാണ് ഇന്ന് പുലർച്ചെ ഡ്രോൺ കണ്ടെത്തിയത്. പുലര്‍ച്ചെ 4.40 മുതല്‍ ഡ്രോണ്‍ കലുചക്കിന് മുകളിലൂടെ പറക്കുന്നത് കണ്ടെന്നും, 4.52 ന് കുഞ്ച്വാനി പ്രദേശത്ത് എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ സിഗ്‌നലിന് സമീപം മറ്റൊരു ഡ്രോണ്‍ കണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ നാല് ദിവസത്തിനിടെ ജമ്മുവിലെ സൈനിക മേഖലകളില്‍ ഡ്രോണ്‍ കണ്ടെത്തിയ ഏഴ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംശയകരമായി കണ്ടെത്തുന്ന ഡ്രോണുകൾ വെടി വച്ചിടാൻ സുരക്ഷ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. തുടർച്ചയായി ഡ്രോൺ കണ്ടെത്തുന്ന പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

