Wednesday, December 24, 2025

മൂന്ന് എം പിമാരും രണ്ട് എം എൽ എ മാരും ക്വാറൻ്റൈനിൽ പോയേ പറ്റൂ

വാളയാര്‍: ഈമാസം ഒന്‍പതിന് വാളയാറില്‍ പോയവര്‍ ക്വാറന്റൈനില്‍ പോകണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍. 3 എംപിമാരും 2 എംഎല്‍എമാരും അടക്കം 400 പേരാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. വി.കെ ശ്രീകണ്ഠന്‍, ടി.എന്‍ പ്രതാപന്‍, രമ്യാഹരിദാസ് എന്നീ എംപിമാരും അനില്‍ അക്കര, ഷാഫി പറമ്പില്‍ എന്നീ എംഎല്‍എമാരും അടക്കം 400 പേരാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്.

ആ ദിവസം വാളയാറില്‍ കുഴഞ്ഞവീണയാള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. 50 മാധ്യമപ്രവര്‍ത്തകരും 100 പൊലീസുകാരും പട്ടികയില്‍ ഉണ്ട്. ഔദ്യോഗിക വിവരം കിട്ടിയിട്ടില്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു. ഇത്രനാളും പ്രൈമറി കോണ്‍ടാക്റ്റില്‍ ഉള്ളവരാണ് ക്വാറന്റൈനില്‍ പോയിക്കൊണ്ടിരുന്നത്. ഏതായാലും സര്‍ക്കാര്‍ പറഞ്ഞത് അനുസരിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles