Thursday, October 8, 2026

ആത്മനിർഭർ ഭാരത് ,രണ്ടാം ഘട്ട പ്രഖ്യാപനം ഇന്ന്

ദില്ലി: രണ്ടാംഘട്ട കൊവിഡ് പാക്കേജ് പ്രഖ്യാപനങ്ങളില്‍ ഗ്രാമീണ, നഗര മേഖലയിലെ താഴ്ന്ന വരുമാനമുളളവര്‍, കാര്‍ഷിക മേഖല എന്നിവയ്ക്കായുളള പദ്ധതികള്‍ ഉള്‍പ്പെടുമെന്ന് സൂചന. ചെറുകിട ബിസിനസുകള്‍, റിയല്‍ എസ്റ്റേറ്റ്, സംഘടിത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവയ്ക്കാണ് ആദ്യ ഘട്ട പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രാധാന്യം നല്‍കിയിരുന്നത്.

മധ്യവര്‍ഗത്തെയും കാര്‍ഷിക മേഖലയെയും ലക്ഷ്യം വച്ചുള്ള ചില നികുതി ഇളവുകളും കോവിഡ് -19 ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകള്‍ക്ക് ഗുണം ചെയ്യുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles