Tuesday, October 13, 2026

രാജ്യം എല്ലാ പ്രതിസന്ധികളെയും ഒന്നിച്ചു നേരിടും . നിശ്ചയദാര്‍ഢ്യം നമ്മുടെ ശക്തി ;പ്രധാനമന്ത്രി

ദില്ലി :രാജ്യപുരോഗതിയില്‍ വ്യവസായികളുടെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വ്യവസായികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളും നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു . ഒറ്റക്കെട്ടായാണ് രാജ്യം പ്രതിസന്ധികളെ നേരിടുന്നത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. മുന്നിലെത്തുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിർണയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തിട്ടേയുള്ളുവെന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ഒട്ടും പിന്നിലല്ലാ എന്നും അദ്ദേഹം കൂട്ടി ചേർത്തു .

Related Articles

Latest Articles