കല്പ്പറ്റ: വയനാട് കളക്ടറേറ്റില് സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പ് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. വന്യമൃഗങ്ങളുടെ ശരീരം അലങ്കാരത്തിനായി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവര്ത്തകര് ആണ് രംഗത്ത് വന്നിരിക്കുന്നത്. പാലക്കാട്ടെ ഗര്ഭിണിയായ ആനയുടെ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് പരാതി നല്കാനാണ് തീരുമാനം.
വയനാട് കളക്ടറുടെ ചേംബര് വര്ഷങ്ങളായി അലങ്കരിക്കുന്നത് ഈ ആനക്കൊമ്പുകളാണ്. ആനക്കൊമ്പ് കൈവശം വയ്ക്കാന് വനംവകുപ്പിന്റെ പ്രത്യേക ലൈസന്സ് വേണം. വയനാട് കളക്ടറേറ്റില് ആനക്കൊമ്പ് പ്രദര്ശിപ്പിക്കാന് വനംവകുപ്പ് പ്രത്യേക അനുമതി നല്കിയിട്ടുണ്ടെന്നാണ്വിവരാവകാശനിയമപ്രകാരമുള്ള മറുപടി.

