Saturday, January 3, 2026

റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ റേഷൻ

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യ റേഷൻ ലഭിക്കാൻ കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പർ വേണമെന്ന് സർക്കാർ. നേരത്തേ ഭക്ഷ്യമന്ത്രിയും മറ്റും അറിയിച്ചിരുന്നത് കാര്‍ഡ് ഇല്ലാതെ എത്തുന്നയാളുടെ മൊബൈല്‍ നമ്പറും സത്യവാങ്മൂലവും ആധാര്‍ കാര്‍ഡും മതിയെന്നാണ്.

എന്നാല്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ മേഖലാ, ജില്ലാ, താലൂക്ക്തല ഉദ്യോഗസ്ഥര്‍ക്കു കത്തയച്ചു.

കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പർ സത്യവാങ്മൂലത്തില്‍ എഴുതി വാങ്ങുകയും ഇപോസ് മെഷീനില്‍ എന്റര്‍ ചെയ്ത് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുകയും വേണം.

ഇപ്രകാരം വിതരണം ചെയ്യുന്ന റേഷന്‍ വിവരങ്ങള്‍ പ്രത്യേക റജിസ്റ്ററില്‍ എഴുതി സൂക്ഷിച്ച്‌ റേഷനിങ് ഇന്‍സ്‌പെക്ടറെ അറിയിക്കണം. അവര്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്കു വിവരം കൈമാറണം.

Related Articles

Latest Articles