Friday, December 12, 2025

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മിന്നൽ വേഗത്തിൽ കുതിച്ചുയരുന്നു; രോഗ ബാധിതരുടെ എണ്ണം 1.62 കോടിയിലേക്ക്, അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരം

ന്യുയോർക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മിന്നൽ വേഗത്തിൽ കുതിച്ചുയരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1.62 കോടിയിലേക്ക് . 647,595 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരിച്ചത് . രോഗമുക്തി നേടിയവരുടെ എണ്ണം 9,907,262 ആയി ഉയര്‍ന്നു. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു .

ഇന്നലെ മാത്രം അമേരിക്കയില്‍ 64,000ത്തോളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,315,684 ആയി ഉയര്‍ന്നു.എന്നാൽ, പ്രതിദിന മരണനിരക്ക് കുറഞ്ഞത് ആശ്വാസം നൽകുന്നു . 850 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസില്‍ മരണമടഞ്ഞത്. ആകെ മരണസംഖ്യ 149,397 ആയി. 2,061,692 പേര്‍ രോഗമുക്തി നേടി.

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരം തന്നെ. ഇന്നലെ മാത്രം നാല്‍പത്തിയെട്ടായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,396,434 ആയി ഉയര്‍ന്നു. മരണസംഖ്യ 86,496 ആയി. 1,617,480 പേര്‍ രോഗമുക്തി നേടി.

അതേസമയം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യോഗത്തില്‍ ചര്‍ച്ചയായേക്കും.

Related Articles

Latest Articles