തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസര്‍കോഡ് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1. കാസര്‍കോട് ആറുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കം വഴി. കൊല്ലം, മലപ്പുറം രോഗികള്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സംസ്ഥാനത്ത് സമൂഹ വ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ഏതു സാഹചര്യത്തെയും നേരിടാന്‍ കേരളം സജ്ജമെന്നും രോഗവ്യാപനമുണ്ടായാല്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി 1.25 ലക്ഷം ബെഡുകള്‍ തയാറാണെന്നു മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രത്യേക കോവിഡ് സെന്ററുകള്‍ തയാറാക്കിയിട്ടുണ്ട്. 10,813 ഐസൊലാഷന് ബെഡുകള്‍ തയാറാണ്. 517 കൊറോണ കെയര്‍ സെന്ററുകള്‍ തയാറാക്കുന്നുണ്ട്. ഇവിടെ 17,401 ബെഡുകള്‍ തയാറാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 38 കൊറോണ കെയര്‍ ആശുപത്രികളാണ് നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.കോവിഡ് രോഗികളെ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റിന്റെ മാനദണ്ഡങ്ങള്‍ ഉടന്‍ നിര്‍ണയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് ബാധിച്ച് ഇതുവരെ 18 മലയാളികളാണ് വിദേശത്ത് മരിച്ചത്.

