തിരുവനന്തപുരം : സംസ്ഥാനത്ത് പേമാരിയുടെ ശക്തി കുറഞ്ഞു വരുന്നു . ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ മാത്രമാണ് ഉണ്ടായത്. ആലപ്പുഴയിലെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ മഴ മാറിയതോടെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഒഴുക്കുവെള്ളത്തിന്‍റെ വരവുണ്ടായില്ലെങ്കില്‍ കുട്ടനാട്ടിലും വെള്ളമിറങ്ങും. എന്നാൽ, അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ദേശീയ ദുരന്തനിവാരണ സേന ജില്ലയിലുണ്ട്.
.
അതേസമയം മഴ കുറഞ്ഞു വരുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
മഴക്കെടുതിയില്‍ കോടികളുടെ നാശനഷ്ടങ്ങളാണ് ഇടുക്കി ജില്ലയില്‍ ഇതുവരെ ഉണ്ടായത്. ഇരുപത്തിയൊന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. ഇന്നലെ മാത്രം കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ 10 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.30 കോടിയോളം രൂപയുടെ നാശനഷ്ടമാണ് പൊതുമരാമത്ത് റോഡുകള്‍ക്ക് ഉണ്ടായിരിക്കുന്നത്.

