Monday, November 9, 2026

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. രോഗ ബാധ മൂലം മരിച്ചവരുടെ എണ്ണം നൂറിലേക്ക്

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു. ചേര്‍ത്തല സ്വദേശി പുരുഷോത്തമനാണ് രോഗ ബാധയെ തുടർന്ന് മരിച്ചത്. 84 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കോവിഡിന് പുറമേ കടുത്ത വൃക്ക രോഗവും പ്രമേഹവും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ഇതോടെ സംസ്ഥാനത്ത് രോഗബാധയെ തുടർന്ന് ഇതുവരെ 98 പേരാണ് മരണമടഞ്ഞത്. ഇന്ന് മാത്രം മൂന്ന് പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായി ഇന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles